മൂന്നാമിടം
വേണം എനിക്കൊരിടം.
ശാസനങ്ങൾ പൊറുതികേടാകുമ്പോൾ
പൊട്ടിത്തെറിക്കാനൊരിടം.
വിഷാദമേഘങ്ങൾ ശിരസ്സിൽ
കൂടുകൂട്ടുമ്പോൾ
കരഞ്ഞൊഴിയാനൊരിടം.
ചങ്ങാത്തം കയ്ചുതുടങ്ങുമ്പോൾ
മധുരം തേടാനൊരിടം.
വെളിച്ചത്തിൽ ചിരിക്കുന്നവർ ഇരുട്ടിൽ കരയുമെന്ന് തിരിച്ചറിയുന്നൊരിടം.
ഒപ്പമുള്ളവർ മനസ്സിലാക്കാത്തപ്പോൾ
ഒപ്പം നിർത്തുന്നൊരിടം.
എന്നെഞാനായി കാണാനും
ഞാൻ ആരെന്ന് പറയാനുമൊരിടം.
എനിക്കൊരിടം വേണം.
വീടിനും വെളിവിടത്തിനുമപ്പുറം, കടലിനും ആകാശത്തിനുമപ്പുറം,
ഒരു മൂന്നാമിടം.
.......................................
No comments:
Post a Comment