About Me

My photo
Hello, I'm Aadya. Currently doing my Master's in English Literature.

Sunday, July 10, 2022

  

എന്റെ ആദ്യത്തെ കുഞ്ഞിന്

 

ഹിരോഷി യോഷിനോ യുടെ "ഹാജിമേതെ നൊ കോ നി" എന്ന കവിതയുടെ പരിഭാഷ.


നീ ജനിച്ചതിന്റെ പിറ്റേന്ന്.


കഴുകൻമാരെപ്പോലെ അവർ വന്നു;

ലൈഫ് ഇൻഷുറൻസ് ഏജന്റുമാർ.


അവർ കറുത്ത ലതർബാഗുകൾ

വീണ്ടും വീണ്ടും

തുറന്നടച്ചുകൊണ്ടേയിരുന്നു.


"നിങ്ങളുടെ കാതുകൾ മൂർച്ചയുള്ളതാണല്ലോ!"

ഞാൻ ആശ്ചര്യപ്പെട്ടു.


"ഞങ്ങൾക്ക് അതിന്റെ മണം കിട്ടി."

ചിരിച്ചു കൊണ്ട് അവർ പറഞ്ഞു.


എന്റെ കുഞ്ഞേ,

നിന്റെ മുഖം തിരിച്ചറിയുംവിധം

 രൂപപ്പെട്ടിട്ടുപോലുമില്ലല്ലോ.


പിന്നെപ്പോഴാണ്

നിന്റെ ഈ മൃദുലമേനി

കുഞ്ഞു മരണത്തിനായി

പങ്കുവെക്കപ്പെട്ടത്!!


ഇപ്പോഴിതാ ആ സുഗന്ധം

ഇവിടെമാകെ ഒഴുകിപ്പരക്കുന്നു.


ഈ മണത്തെക്കുറിച്ചാവില്ലേ

അവർ പറഞ്ഞത്?


**********


ഹിരോഷി യോഷിനോ (1926-2014). ജാപ്പനീസ് കവി. ന്യൂമോണിയ ബാധിച്ച് 2014 ജനുവരി 15-ന്  എൺപത്തിയേഴാം  വയസ്സിൽ അന്തരിച്ചു. കവിത, വിമർശനം, വ്യാഖ്യാനം, ഉപന്യാസം എന്നിവ ഉൾപ്പെടെ  66 കൃതികൾ രചിച്ചിട്ടുണ്ട്.

ഹിരോഷി യോഷിനോ സെൻശിത്സു ( ഹിരോഷി യോഷിനോയുടെ കവിതാശേഖരം) ഗെൻദായ്ശി ന്യൂമോൻ (ആധുനിക ചരിത്രത്തിന് ഒരാമുഖം),  ശി നൊ കൊതോബ നൊ ത്സൂരോ (കവിതയും വാക്കിന്റെ വഴിയും), ഹിരോഷി യോഷിനോ ശിഷൂ (ഹിരോഷി യോഷിനോയുടെ കവിതാ സമാഹാരം), തുടങ്ങിയവയാണ് പ്രധാന കൃതികൾ.

No comments:

Post a Comment

  Street Savors of Thiruvananthapuram: Unveiling the Tapestry of Urban Food Culture through Food Wagons   Introduction Food is a funda...