About Me

My photo
Hello, I'm Aadya. Currently doing my Master's in English Literature.

Sunday, July 10, 2022



 よるのしゅご!

27たいようをまた

あいのめがみ。

 

രാത്രി വിണ്ണിൻ്റെ കാവൽക്കാരീ!

ഇരുപത്തേഴ് സൂര്യൻമാരേയും ഉറക്കി,

അനശ്വരസ്നേഹദേവതയ്ക്കായി ഞാൻ കാത്തിരിപ്പൂ...

 

O guardian of night!

I counted 27 suns to meet you...

My goddess of eternal love.




 ちちのあい

かめのように

おそいがつよい。

 

കൂർമ സമാനം പിതൃസ്നേഹം;

കാർക്കശ്യത്തോടിൻറെ കുപ്പായം

ഉളളിലോ സ്നേഹസൗമ്യ ഹൃദയം.

 

Dad loves like tortoise;

Seems strong and stern on outside

But so soft inside. 

 





とりのうた 

はなのかおり

はるがきた。

 

കിളികളുടെ കൂജനം,

പുഷ്പങ്ങളുടെ സുഗന്ധം;

വസന്തം വരവായി.

 

Flock of chirping birds,

Sweet scent of flowers around;

Spring is here again. 

 



ようきな

わらうをやめた

さむくなた。

 

വെളിച്ചപ്പെട്ട പെൺകുട്ടി

ഇലപൊഴിയും കാറ്റിൻ വിധി നോട്ടത്തിൽ

തണുത്തുറഞ്ഞു.

 

Cheerful summer girl

Falling leaves judged her brightness

Become pale cold-white.

  

എന്റെ ആദ്യത്തെ കുഞ്ഞിന്

 

ഹിരോഷി യോഷിനോ യുടെ "ഹാജിമേതെ നൊ കോ നി" എന്ന കവിതയുടെ പരിഭാഷ.


നീ ജനിച്ചതിന്റെ പിറ്റേന്ന്.


കഴുകൻമാരെപ്പോലെ അവർ വന്നു;

ലൈഫ് ഇൻഷുറൻസ് ഏജന്റുമാർ.


അവർ കറുത്ത ലതർബാഗുകൾ

വീണ്ടും വീണ്ടും

തുറന്നടച്ചുകൊണ്ടേയിരുന്നു.


"നിങ്ങളുടെ കാതുകൾ മൂർച്ചയുള്ളതാണല്ലോ!"

ഞാൻ ആശ്ചര്യപ്പെട്ടു.


"ഞങ്ങൾക്ക് അതിന്റെ മണം കിട്ടി."

ചിരിച്ചു കൊണ്ട് അവർ പറഞ്ഞു.


എന്റെ കുഞ്ഞേ,

നിന്റെ മുഖം തിരിച്ചറിയുംവിധം

 രൂപപ്പെട്ടിട്ടുപോലുമില്ലല്ലോ.


പിന്നെപ്പോഴാണ്

നിന്റെ ഈ മൃദുലമേനി

കുഞ്ഞു മരണത്തിനായി

പങ്കുവെക്കപ്പെട്ടത്!!


ഇപ്പോഴിതാ ആ സുഗന്ധം

ഇവിടെമാകെ ഒഴുകിപ്പരക്കുന്നു.


ഈ മണത്തെക്കുറിച്ചാവില്ലേ

അവർ പറഞ്ഞത്?


**********


ഹിരോഷി യോഷിനോ (1926-2014). ജാപ്പനീസ് കവി. ന്യൂമോണിയ ബാധിച്ച് 2014 ജനുവരി 15-ന്  എൺപത്തിയേഴാം  വയസ്സിൽ അന്തരിച്ചു. കവിത, വിമർശനം, വ്യാഖ്യാനം, ഉപന്യാസം എന്നിവ ഉൾപ്പെടെ  66 കൃതികൾ രചിച്ചിട്ടുണ്ട്.

ഹിരോഷി യോഷിനോ സെൻശിത്സു ( ഹിരോഷി യോഷിനോയുടെ കവിതാശേഖരം) ഗെൻദായ്ശി ന്യൂമോൻ (ആധുനിക ചരിത്രത്തിന് ഒരാമുഖം),  ശി നൊ കൊതോബ നൊ ത്സൂരോ (കവിതയും വാക്കിന്റെ വഴിയും), ഹിരോഷി യോഷിനോ ശിഷൂ (ഹിരോഷി യോഷിനോയുടെ കവിതാ സമാഹാരം), തുടങ്ങിയവയാണ് പ്രധാന കൃതികൾ.

  Street Savors of Thiruvananthapuram: Unveiling the Tapestry of Urban Food Culture through Food Wagons   Introduction Food is a funda...